Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ റിങ്ങ് റോഡ് യാഥാര്‍ത്ഥ്യത്തിലേയ്ക്ക്.



ഏറ്റുമാനൂര്‍ റിങ്ങ് റോഡ് യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. പദ്ധതിയുടെ ഭാഗമായി  3.33 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തുമ്പശ്ശേരി പടി മുതല്‍ പട്ടിത്താനം ജംഗ്ഷന്‍ വരെയുള്ള സ്ഥലം ഏറ്റെടുപ്പിന്റെ നടപടികള്‍ക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. രണ്ടാംഘട്ടം ബൈപ്പാസ് റോഡുമായി  ബന്ധിപ്പിച്ചുകൊണ്ട്  1.22 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണമാണ് നടക്കുക. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 28 കോടി രൂപയാണ്  അനുവദിച്ചിരിക്കുന്നത്.  ഇതിന്റെ ഭാഗമായി മന്ത്രിയും ഏറ്റുമാനൂര്‍ എംഎല്‍എയുമായ വി എന്‍ വാസവന്റെ നേതൃത്വത്തില്‍ വികസന സമിതി യോഗം ചേര്‍ന്നു.   വി എന്‍ വാസവന്‍ മുന്‍കൈയെടുത്താണ് ഏറ്റുമാനൂരില്‍ റിങ് റോഡ്  പദ്ധതി ആവിഷ്‌കരിച്ചത്.  ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍  ലൗലി ജോര്‍ജ് ചെയര്‍മാനും, കെ എന്‍ വേണുഗോപാല്‍  കണ്‍വീനറും, അതിരമ്പുഴ പഞ്ചായത്ത് മെമ്പര്‍  ബിജു വലിയമല വൈസ് ചെയര്‍മാനുമായുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു. റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തര്‍ക്കങ്ങള്‍  ഉണ്ടാകുമ്പോള്‍ ഇടപെടുന്നതിന് കമ്മിറ്റിക്കാണ് അധികാരം നല്‍കിയിരിക്കുന്നത്. ഏറ്റുമാനൂര്‍ പട്ടിത്താനം ബൈപ്പാസ് റോഡ് നിലവില്‍ വന്നതോടെ  ഏറ്റുമാനൂരിലെ ഗതാഗത കുരുക്കിന്  പരിഹാരം കാണുവാന്‍ കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു. 

ഏറ്റുമാനൂരില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനു ആവശ്യമായി വരുന്ന  ഫണ്ട് അനുവദിക്കുമെന്നും നഗരസഭ അത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ മുന്നോട്ടു നീക്കുന്നത് അനുസരിച്ച് ആവശ്യമായ ഫണ്ട് നല്‍കുമെന്നും  മന്ത്രി പറഞ്ഞു. നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, വികസന സമിതി അംഗങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments