ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ടൗണ്‍ കുടിവെള്ള പദ്ധതിയുടെ രണ്ടാമത് ജല സ്രോതസ്സിന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. നഗരസഭ 32-ാം വാര്‍ഡില്‍ മുക്കാല്‍ കോടി രൂപ ചിലവിലാണ് 420 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി പദ്ധതി നടപ്പിലാക്കിയത്. ഏറ്റുമാനൂര്‍ നഗരസഭയുടെ പ്രഥമ അധ്യക്ഷനായിരുന്ന ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിലാണ് ഈ കുടിവെള്ള പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കിയത്. നിലവിലെ വാര്‍ഡ് കൗണ്‍സിലര്‍ വിജി ജോര്‍ജ് ചാവറയുടെ ശ്രമഫലമായാണ് രണ്ടാമത്തെ കുടിവെള്ള സ്രോതസ്സ് നടപ്പിലാക്കിയത്. യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ വിജി ചാവറ അധ്യക്ഷയായിരുന്നു. സംഘം സെക്രട്ടറി ജോര്‍ജ് തോമസ് വെട്ടൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടിവെള്ള സ്രോതസ്സിനായി സൗജന്യമായി സ്ഥലം വിട്ടു നല്‍കിയ കെ.ജെ കുര്യന്‍ കുരീകൊമ്പിലിനെ ചടങ്ങില്‍ ആദരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ശോഭനാകുമാരി, അഡ്വക്കേറ്റ് എസ് ശ്രീനിവാസന്‍ നായര്‍, സംഘം പ്രസിഡണ്ട് ബാലചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments