ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, നഗരസഭയുടെയും, ഗവണ്‍മെന്റ് നേഴ്‌സിങ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനാചരണവും, ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു, ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്‌കിറ്റ് അവതരിപ്പിച്ചു . ക്ഷയരോഗ ബോധവത്കരണ റാലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച് കുടുംബശ്രീ ഹാളിലെത്തി സമാപിച്ചു. ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ വര്‍ക്കര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, എന്നിവര്‍ റാലിയില്‍ അണിനിരന്നു. ഡോ ഇന്ദു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിയന്‍ ബിന്ദു എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. മലപ്പുറം യുവഭാവന ക്ലബ്ബ് അവതരിപ്പിച്ച പാവ നാടകവും അരങ്ങേറി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പടികര സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ ഇന്ദു ക്ലാസ് എടുത്തു. അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ആശ ജോ ആന്‍ മുരളി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുധന്‍ പി കെ, H.I.സജിമോന്‍, ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിയന്‍ ബിന്ദു, JHI ശ്രീനിവാസന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments