പേരൂര്‍കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ബുധനാഴ്ച വൈകീട്ട് ക്ഷേത്രം മേല്‍ശാന്തി ഡോ ഏഴിക്കോട് കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി യജ്ഞത്തിന് തുടക്കം കുറിച്ചു. മാര്‍ച്ച് 22ന് സപ്താഹ യജ്ഞം സമാപിക്കും. 19 മുതല്‍ 22 വരെയാണ് മീനഭരണി മഹോത്സവം. മുടിയേറ്റ്, തീയാട്ട്, തോല്‍പാവകൂത്ത്, ദേശതാലപ്പൊലി, മീനഭരണി ദിനമായ മാര്‍ച്ച് 25 ന് കുംഭകുട ഘോഷയാത്ര തുടങ്ങിയ പരിപാടികള്‍ ഉത്സവത്തോടനുബന്ധിച്ച് നടക്കും.





0 Comments