ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതിയുടെ പൊതുയോഗവും, എക്‌സിക്യൂട്ടിവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പും മാര്‍ച്ച് 26 ഞായറാഴ്ച നടക്കും. ഏറ്റുമാനൂര്‍ ശ്രീ കൈലാസ് ഓഡിറ്റോറിയത്തില്‍ ഉപദേശക സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് രാവിലെ 10ന് നടക്കുന്ന യോഗത്തില്‍ സമിതി അംഗങ്ങളായി അംഗത്വ കാര്‍ഡ് ലഭിച്ചവര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.ആര്‍. ജ്യോതി അറിയിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗം ചേരുന്നതും, ഉപദേശക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതും. സമവായത്തിലൂടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുവാന്‍ സാധിക്കാതെ വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ഉപദേശകസമതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കും. 15 അംഗ സമിതിയില്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. വര്‍ക്ക് പുറമെ 13 അംഗങ്ങളെയാണ് ഉപദേശക സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുക.





0 Comments