റോഡരികിലെ ഓടയില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.സി. റോഡില്‍ ഏറ്റുമാനൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം അതിരമ്പുഴ റോഡിലേക്കുള്ള ഇടവഴിയിലെ കുഴിയിലാണ് അവശനിലയില്‍ വയോധികനെ കണ്ടെത്തിയത്. പേരൂര്‍ അമ്പല കോളനിയില്‍ താമസക്കാരനായ തെക്കേടത്ത് അന്തോണി എന്നാണ് ഇയാള്‍ നല്‍കിയ മേല്‍വിലാസം. അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സിലാണ് വയോധികനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഓട്ടോറിക്ഷ തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇ.എസ് ബിജു വിവരം ഏറ്റുമാനൂര്‍ പോലീസിനെ അറിയിക്കുയും ചെയ്തു. തുടര്‍ന്ന് പോലീസ് സംഘവും സ്ഥലത്തെത്തി. ഏറ്റുമാനൂരില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഇയാളെ വീണ പരിക്കേറ്റ നിലയിലാണ് കണ്ടത്. കനത്ത ചൂടില്‍ കുടിവെള്ളം പോലും കിട്ടാതെയാണ് വൃദ്ധന്‍ വീണു കിടന്നിരുന്നത്.





0 Comments