ആരോഗ്യമാണ് ഏറ്റവും വലിയ സമ്പാദ്യം എന്ന സന്ദേശം നല്‍കി സൗജന്യ യോഗ ക്ലാസിന് ഏറ്റുമാനൂരില്‍ തുടക്കം കുറിച്ചു. ഏറ്റുമാനൂര്‍ ക്ഷേത്ര തെക്കേനടയില്‍ തെക്കില്ലം ബില്‍ഡിങ്ങില്‍ ആണ് യോഗ പരിശീലനം നടക്കുന്നത്. ഇതോടൊപ്പം സ്ത്രീകള്‍ക്ക് ഒരു മാസം നീണ്ടുനില്‍ക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടി സൗജന്യമായി നല്‍കുന്നുണ്ട്. യോഗ ക്ലാസിന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യോഗ ട്രെയിനര്‍ ലിജോ ജോസഫ് അധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ സര്‍വീസ് സെന്റര്‍ ബാങ്ക് പ്രസിഡണ്ട് സിബി ചിറയില്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍മാരായ രശ്മി ശ്യാം, സുരേഷ് വടക്കേടം, ഡോക്ടര്‍ രാകേഷ് പി മൂസത് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments