Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഐ.ടി.ഐ യിലെ ട്രെയിനികള്‍ക്കായി ലഹരി വിമുക്ത ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു



സംസ്ഥാന  സര്‍ക്കാരിന്റെ നോ ടു ഡ്രഗ് ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ല ഗവണ്‍മെന്റ് നേഴ്‌സിംഗ്  കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഐ.ടി.ഐ യിലെ ട്രെയിനികള്‍ക്കായി ലഹരി വിമുക്ത ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോട്ടയം ജില്ല ഗവണ്‍മെന്റ് നേഴ്‌സിംഗ് കോളേജിലെ മൂന്നാം വര്‍ഷ ബി.എസ്.സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ ഡ്രാമ, മൈം, ലഹരി വിരുദ്ധ ഗാനങ്ങള്‍ ചേര്‍ത്തിണക്കിയ മ്യൂസിക്കല്‍ ആല്‍ബം തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു.  കമ്യൂണിറ്റി നേഴ്‌സിംഗ് വിഭാഗം പി.ജി വിദ്യാര്‍ത്ഥികള്‍ ബോധവത്കരണ ക്ലാസ് നടത്തി. ഏറ്റുമാനൂര്‍ ഐ.ടി.ഐ വൈസ് പ്രിന്‍സിപ്പാള്‍ സന്തോഷ്‌കുമാര്‍ കെ അദ്ധ്യക്ഷത വഹിച്ച യോഗം കോട്ടയം ഗവണ്‍മെന്റ് നേഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഉഷ വി.കെ ഉദ്ഘാടനം ചെയ്തു. നേഴ്‌സിംഗ് കോളേജ് കമ്യൂണിറ്റി വിഭാഗം മേധാവി ഗായത്രി പി.വി, ലഹരിമുക്തി സെല്‍ ഓഫീസര്‍ അജീഷ് പി മാണി, എന്‍.എസ്.എസ്  പ്രോഗ്രാം ഓഫീസര്‍ ഡോ ബെറ്റി പി കുഞ്ഞുമോന്‍, ജൂനിയര്‍ സൂപ്രണ്ട് ജാസ്മിന്‍ പി.എസ്സ് എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments