മോനിപ്പള്ളി ചീങ്കല്ലേല്‍ ഭാഗത്തു പ്രവര്‍ത്തിക്കുന്ന ഫാക്ടറി ജനജീവിതത്തിന് ദുരിതമാകുന്നതായി ആരോപിച്ച് പ്രദേശവാസികള്‍ യോഗം ചേര്‍ന്നു. സ്‌കൂളിനും അംഗന്‍വാടിക്കും നഴ്‌സറിസ്‌കൂളിനും പള്ളിക്കും സമീപത്തായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അലുമിനിയം ഫാക്ടറി മൂലം ജനം പലവിധ രോഗങ്ങള്‍മൂലം ബുദ്ധിമുട്ടുന്നതായി പ്രദേശവാസികള്‍ കുറ്റപ്പെടുത്തു. ചീങ്കല്ലേല്‍ ജനകീയ സമതി നടത്തിയ പ്രതിഷേധ മീറ്റിംഗില്‍ ഉഴവൂര്‍ 12ആം വാര്‍ഡ് മെമ്പര്‍ റിനി വില്‍സണ്‍, ഒന്നാം വാര്‍ഡ് മെമ്പര്‍ ജെസിന്ത പൈലി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രകാശ് വടക്കന്‍, മുന്‍ മെമ്പറും ഉഴവൂര്‍ സര്‍വിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്ുമായ CR പ്രസാദ്, മുന്‍ പഞ്ചായത്ത് ബ്ലോക്ക് മെമ്പര്‍ ജെ ജോണ്‍ തറപ്പില്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ റോയ് മലയില്‍, പരിസ്ഥിതി പ്രവര്‍ത്തകനായ അലന്‍ ജോസ്, ജോയ് ജോസ്, ജെയിംസ് വണ്ടമാക്കില്‍, തുടങ്ങിയവര്‍ സംസാരിച്ചു.


.webp)


0 Comments