ഇപ്കായ് ഗ്രേസ് കെയറിന്റെയും, മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളുടെയും, വിജയപുരം പഞ്ചായത്തിന്റെയും കോട്ടയം S.H. മെഡിക്കല്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിജയപുരം പഞ്ചായത്ത് ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.റ്റി.സോമന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. S. H. മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ കാതറിന്‍ നെടുംപുറം മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ വിജയപുരം വൈസ് പ്രസിഡന്റ് രജനി സന്തോഷ്, ഇപ്കായ് ഗ്രേസ് കെയര്‍ കോ-ഡയറക്റ്റര്‍ റീന ജെയിംസ്, സുരേഷ് ബാബു, സാറാമ്മ തോമസ്, കുര്യന്‍ വര്‍ക്കി, ടോളി തോമസ് എന്നിവര്‍ സംസാരിച്ചു. S. H. മെഡിക്കല്‍ സെന്റര്‍ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് ജോസ്, ജനറല്‍ മെഡിസിന്‍ വിഭാഗം ഡോ.രേഷ്മ എന്നിവര്‍ നേതൃത്വം വഹിച്ച ക്യാമ്പില്‍ നൂറ്റിമുപ്പതോളം ആളുകള്‍ പങ്കെടുത്തു. കോവിഡാനാന്തര ശ്വാസകോശപരിശോധനകള്‍, സൗജന്യ ബി പി, ഷുഗര്‍ പരിശോധനകള്‍, ഓര്‍ത്തോ ജനറല്‍ മെഡിസിന്‍ കോണ്‍സല്‍റ്റേഷന്‍, സൗജന്യ മരുന്ന് വിതരണം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമായിരുന്നു.


.webp)


0 Comments