ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മാതൃകാപരരമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് ജില്ലാ കള ക്ടര്‍ പ്രസ്താവിച്ചു. ബ്രഹ്മപുരം ഇനി ആവർത്തിക്കാതിരിക്കാന്‍ എല്ലാ വീടുകളിലും മാലിന്യ സംസ്കരണ ഉപാധികള്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണെന്നും കളക്ടര്‍ കൂട്ടിച്ചേർത്തു.
ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് എയ്റോബിക് ഉറവിട മാലിന്യ സംസ്കരണ യൂണിറ്റായ ജി-ബിന്‍ വിതരണം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍ പി. കെ ജയശ്രീ. ഡംപിങ് യൂണിറ്റുകള്‍ ഒഴിവാക്കുന്നതിനായി,ഞാൻ പൊതുജനങ്ങള്‍ ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു സംസ്ക്കരിക്കുന്നതിന് ശ്രദ്ധിക്കണമെന്നും ഹരിതകര്മ്മനസേനയക്ക് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ കൃത്യമായി നല്കുകയും, അവര്ക്കുള്ള യൂസര്ഫീ യഥാസമയം കൈമാറുന്നതിന് ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.
ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ഈ-നാട് സഹകരണ സംഘം പ്രസിഡന്‍റും വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ സജേഷ് ശശി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. സിന്ധുമോള്‍ ജേക്കബ്, പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് . ഏലിയാമ്മ കുരുവിള, ബ്ലോക്ക് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ രാമചന്ദ്രന്‍, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്മാന്‍ തങ്കച്ചന്‍ കുടിലില്‍, സ്ഥിരസമിതി അധ്യക്ഷർ ആയ ന്യൂജന്റ് ജോസഫ്, അഞ്ചു പി ബെന്നി,ഭരണസമിതി അംഗങ്ങൾ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി സുനില്‍ എസ് നിർവഹണ ഉദ്യോഗസ്ഥൻ ആയ കപിൽ കെ ഇ, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കെ ആർ എന്നിവർ നേതൃത്വം നൽകി.
2022-23 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 739600/-രൂപ വകയിരുത്തി 170 കുടുംബങ്ങള്‍ക്കാണ് ജി- ബിന്‍ വിതരണം ചെയ്തത്. 5200 രൂപ വിലയുള്ള യൂണിറ്റ് 90 ശതമാനത്തിലധികം സബ്സിഡി നല്‍കിയാണ് പഞ്ചായത്ത് വിതരണം ചെയ്യുന്നത്. .


.webp)


0 Comments