കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പ്രതിരോധിക്കുവാന്‍ ഹിന്ദു സമൂഹത്തിനു കഴിയണമെന്ന് എരുമേലി ആത്മബോധനി ആശ്രമം മഠാധിപതി സദ്‌സ്വരൂപാനന്ദ സരസ്വതി സ്വാമികള്‍ പറഞ്ഞു. അറിവും സംസ്‌കാരവും ഉള്‍ക്കൊണ്ട് സനാതന ധര്‍മ്മത്തെ പ്രചരിപ്പിക്കണമെന്നും സ്വാമികള്‍ ഉദ്‌ബോധിപ്പിച്ചു. ഹിന്ദു ഐക്യവേദിയുടെ കോട്ടയം താലൂക്ക് സമ്മേളനം നീണ്ടൂര്‍ കുറ്റിയാനികുളങ്ങര ദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമികള്‍. ഹിന്ദു ഐക്യവേദി നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രുദ്രന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദുസമൂഹം കൂടുതല്‍ കരുത്തുള്ളവരായി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹനന്‍ ആമുഖ പ്രഭാഷണം നടത്തി. എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് പി. സുധാകരന്‍, എ.എന്‍ അച്യുതന്‍ നമ്പൂതിരി, നീണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.കെ. ശിവശങ്കരന്‍, പി.കെ. പ്രസാദ് പറയന്‍കുന്നേല്‍, ഇ.കെ.ഷാജി, ബിജെപി നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് കെ.വി. തുടങ്ങിയവര്‍ പ്രസംഗിച്ചു. മൈക്രോബയോളജിയില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോ ജയശ്രീ വി.എസ്, ബി.ഡി.എസ് പരീക്ഷ പാസായ ഡോ പാര്‍വതി ടി വാസു എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ശശികല ടീച്ചര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളെ നീണ്ടൂര്‍ പ്രാവട്ടം ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചാനയിച്ചത്.





0 Comments