Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദു ഐക്യവേദി താലൂക്ക് സമ്മേളനവും, പ്രകടനവും



ഹിന്ദു ഐക്യവേദി താലൂക്ക് സമ്മേളനവും, പ്രകടനവും പാലായില്‍ നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിന് ശേഷം പാലാ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ താലൂക്ക് പ്രസിഡന്റ് ശ്രീരാമചന്ദ്രന്‍ പിള്ള  അധ്യക്ഷത വഹിച്ചു.   ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഷൈനു ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ ഹിന്ദു മഹാസംഗമം പ്രസിഡന്റ് അഡ്വക്കേറ്റ് രാജേഷ് പല്ലാട്ട് മുഖ്യപ്രഭാഷണം നടത്തി.  ഹിന്ദു ഐക്യവേദി ജില്ലാ ട്രഷറര്‍ ക്യാപ്റ്റന്‍ വിക്രമന്‍ നായര്‍,  മഹിളാ ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്  അനിത ജനാര്‍ദ്ദനന്‍,  ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍, ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറിമാരായ ജയചന്ദ്രന്‍, ഉണ്ണി തിടനാട്, വര്‍ക്കിംഗ് പ്രസിഡന്റ് സജന്‍ പി.ടി, സെക്രട്ടറിമാരായ സന്തോഷ്, പ്രസാദ്, വൈസ് പ്രസിഡണ്ട്  രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments