പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഗ്യാസ് കുറ്റിയും വഹിച്ചുകൊണ്ടാണ് ഐഎന്‍ടിസി പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗത്തില്‍ പങ്കുചേര്‍ന്നത്. ഏറ്റുമാനൂര്‍ ചിറക്കളം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ പേരൂര്‍ കവല എന്നിവിടങ്ങളിലൂടെ എത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. പ്രതിഷേധയോഗം ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. തോമസ് പുളിങ്ങാപ്പള്ളി, ബിജു കുമ്പിക്കന്‍, സി കെ ശശി, ബിജു വലിയമല, വിചാരവേദി നേതാവ് ബെന്നി, ടോമി പുളിമാന്‍തുണ്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.


.webp)


0 Comments