Breaking...

9/recent/ticker-posts

Header Ads Widget

സമര പ്രഖ്യാപന വാഹന ജാഥക്ക് ഈരാറ്റുപേട്ടയില്‍ സ്വീകരണം നല്‍കി.



കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്സ് അസോസിയേഷന്‍ (INTUC) സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടന്‍ നയിക്കുന്ന സമര പ്രഖ്യാപന വാഹന ജാഥക്ക് ഈരാറ്റുപേട്ടയില്‍ സ്വീകരണം നല്‍കി. ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംക്ഷനില്‍   നടന്ന പൊതുസമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: ജോമോന്‍ ഐക്കര ഉദ്ഘാടനം ചെയ്തു. കേരള  ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്സ് അസോസിയേഷന്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ വി.എം മുഹമ്മദ് ഇല്ല്യാസ്,   ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ടീച്ചര്‍, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്, കെ.ജി ഹരിദാസ്, അനസ് നാസര്‍, സുരേഷ് കാലായില്‍, എം.ഐ ബേബി മുത്താനാട്ട്, ചാര്‍ളി അലക്‌സ്, എം.സി വര്‍ക്കി, ജിജോ കാരക്കാട്ട്,  പി.എച്ച് നൗഷാദ്, കെ.എസ് രാജു, INTUC മുണ്ടക്കയം മേഖല പ്രസിഡന്റ്  ടി.ടി സാബു, ടോമി മാടപ്പള്ളില്‍,എബി കിഴക്കെത്തോട്ടം, വര്‍ക്കിച്ചന്‍ പൊട്ടംകുളം, ഹരി മണ്ണുമഠം, ലോട്ടറി തൊഴിലാളി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷാജി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments