Breaking...

9/recent/ticker-posts

Header Ads Widget

സമര പ്രഖ്യാപന വാഹനജാഥയ്ക്ക് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി.



ലോട്ടറി തൊഴിലാളികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ  വഞ്ചനക്കെതിരെ ഭാഗ്യം വില്‍ക്കുന്ന ദൗര്‍ഭാഗ്യര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡണ്ട് തോമസ് കല്ലാടന്‍ നയിക്കുന്ന സമര പ്രഖ്യാപന വാഹനജാഥയ്ക്ക് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി. മാര്‍ച്ച് അഞ്ചിന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച, വാഹന പ്രചരണ ജാഥ 21ന് തിരുവനന്തപുരത്തു സെക്രട്ടേറിയേറ്റ് പടിക്കല്‍ സമാപിക്കും. വാഹന പ്രചരണ ജാഥയ്ക്ക് ഏറ്റുമാനൂര്‍ പേരൂര്‍ ജംഗ്ഷനില്‍ നല്‍കിയ സ്വീകരണ യോഗം യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യുസ് ഉദ്ഘാടനം ചെയ്തു. സ്വീകരണ യോഗത്തിന് ജാഥ ക്യാപ്റ്റന്‍ തോമസ് കല്ലാടന്‍ മുഖ്യപ്രഭാഷണം നടത്തി. പാവപ്പെട്ട ലോട്ടറി തൊഴിലാളികളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നയം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ലോട്ടറി മേഖല ഇന്ന് കുത്തകകള്‍ കയ്യടക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷനും, സമ്മാനങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കണം, ജനവിശ്വാസം വീണ്ടെടുക്കണം, ടിക്കറ്റിന്റെ വില വര്‍ദ്ധിപ്പിക്കാതെ സമ്മാന ഘടന പരിഷ്‌കരിക്കണം, ഓണ്‍ലൈന്‍ ചൂതാട്ട എഴുത്ത് ലോട്ടറികളും അനധികൃത സെറ്റ് കച്ചവടവും ടിക്കറ്റ് വില കുറച്ചു വില്‍ക്കുന്നതും അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ വേതനം അധികൃതര്‍ക്ക് നല്‍കുമെന്നും തോമസ് കല്ലാടന്‍ പറഞ്ഞു. ഏറ്റുമാനൂര്‍ പേരൂര്‍ ജംഗ്ഷനില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ ലോട്ടറി തൊഴിലാളി അസോസിയേഷന്‍ ബ്ലോക്ക് പ്രസിഡണ്ട് വിഷ്ണു ചെമ്മണ്ടവള്ളി അധ്യക്ഷന്‍ ആയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ.ജി ഹരിദാസ്, ജോറായി പൊന്നാറ്റില്‍, സാബു മാത്യു, ബിജു നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എല്‍.എ ആന്‍ഡ് എസ്.എ ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ യോഗം സംഘടിപ്പിച്ചത്.




Post a Comment

0 Comments