കടനാട് ഗവ എല്‍.പി സ്‌കൂള്‍ വാര്‍ഷിക ദിനാഘോഷവും, അദ്ധ്യാപക -രക്ഷാകര്‍ത്തൃ ദിനാഘോഷവും നടന്നു. സര്‍ഗ സന്ധ്യ 2023 ന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കടനാട് പഞ്ചായത്ത് പ്രസിഡന്റ്് ഉഷാ രാജു അദ്ധ്യക്ഷയായിരുന്നു. സ്‌കോളര്‍ഷിപ്പ് ബോര്‍ഡ് അനാശ്ഛാദനം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ നിര്‍വ്വഹിച്ചു. ഏറ്റവും പ്രായം കൂടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി ഔസേപ്പ് പി.സിയെ ബ്ലോക്ക് പഞ്ചായത്തംഗം സെബാസ്റ്റിയന്‍ കട്ടക്കല്‍ ആദരിച്ചു. കര്‍ഷകശ്രീ പുരസ്‌ക്കാര ജേതാവ് അനു ആന്റണിയേയും, ഗ്രാമ ജ്യോതിസ് പുരസ്‌ക്കാരം നേടിയ അര്‍ച്ചന അനീഷിനേയും ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ സെന്‍ സി പുതുപ്പറമ്പില്‍ , സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജെയ്‌സ് സണ്ണി, സോമന്‍ വി.ജി, ബിന്ദു ജേക്കബ്, എ.ഇ.ഒ കെ.കെ ജോസഫ്, ഹെഡ്മിസ്ട്രസ് സുജാത വി.ബി, വിവിധ ഗ്രാമ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments