കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ജോസഫ് നാമധാരികളെ ആദരിച്ചു. ഫാ. സ്‌കറിയ വേകത്താനം ആഘോഷമായ പാട്ടു കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. സണ്‍ഡേ സ്‌കൂളിലെ മിഷന്‍ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കാവുംകണ്ടം പാരീഷ് ഹാളില്‍ വച്ച് അനുസ്മരണ സമ്മേളനം നടത്തി. റോഹന്‍ മാത്യുസ് തോട്ടാക്കുന്നേല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വിശുദ്ധ യൗസേപ്പിതാവ് തിരുകുടുംബത്തിന്റെ തലവന്‍ എന്ന വിഷയത്തെക്കുറിച്ച് സിംന സിജു കോഴിക്കോട്ട് പ്രസംഗിച്ചു. ജെസ്ന കല്ലാച്ചേരില്‍ മുഖ്യപ്രഭാഷണം നടത്തി. സണ്‍ഡേ സ്‌കൂളിലെ ജോസഫ് നാമധാരികളെ ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. അജോ ബാബു വാദ്യാനത്തില്‍ തയ്യാറാക്കിയ വിശുദ്ധ യൗസേപ്പിതാവിന്റെ ഛായാചിത്രം ഫാ. സ്‌കറിയ വേകത്താനം പ്രകാശനം ചെയ്തു. തുടര്‍ന്ന് സണ്‍ഡേ സ്‌കൂളിലെ ബ്ലൂ ഹൗസിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. അജോ ബാബു വാദ്യാനത്തില്‍, ദിയ ഡേവിസ് കല്ലറക്കല്‍, സിസ്റ്റര്‍ ക്രിസ്റ്റീന്‍ പാറേന്മാക്കല്‍, ബിന്‍സി ജോസ് ഞള്ളായില്‍, റിസ്സി ഞള്ളായില്‍, ഷൈനി സണ്ണി വട്ടയ്ക്കാട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





0 Comments