Breaking...

9/recent/ticker-posts

Header Ads Widget

പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാതെ പൊതുപരിപാടി നടത്തിയതില്‍ പ്രതിഷേധം



പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാതെ പൊതുപരിപാടി നടത്തിയതില്‍ പ്രതിഷേധം.  കടനാട് പഞ്ചായത്ത് ക്ഷീര  സംഘത്തിന്റെ ഓട്ടോമാറ്റിക്ക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് ഉദ്ഘാടന ചടങ്ങില്‍  കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ രാജുവിനെ  ഒഴിവാക്കിയതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. യോഗത്തില്‍ ആശംസ പ്രസംഗിക കൂടിയായിരുന്ന വാര്‍ഡ് മെമ്പര്‍ റിത്താമ്മ ജോര്‍ജ് പഞ്ചായത്ത് പ്രസിഡണ്ട് ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട ആളാണെങ്കിലും അവരെ ചടങ്ങിന് ക്ഷണിക്കേണ്ടതായിരുന്നുവെന്നും ക്ഷണിക്കാത്ത മാണി വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാട് ഗ്രാമപഞ്ചായത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്നും പറഞ്ഞു. ക്ഷീര സംഘം ഭാരവാഹികള്‍  യോഗത്തിലേയ്ക്ക് ക്ഷണിച്ചിരുന്നതിനാല്‍  ജനങ്ങള്‍ക്കൊപ്പമിരുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ രാജു ചടങ്ങില്‍ പങ്കെടുത്തു.   ഇത്തരം മീറ്റിങ്ങുകള്‍ക്കുള്ള  പ്രോട്ടോക്കോള്‍  ബന്ധപ്പെട്ടവര്‍ക്ക് അറിയാത്തതാണോ ഈരാഷ്ട്രീയ കളിക്ക് പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷാരാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചോദിച്ചു.  ജോസ് കെ മാണി വിഭാഗക്കാരായ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് അനുവദിച്ച പദ്ധതി ഉദ്ഘാടനത്തില്‍ നിന്നും ബോധപൂര്‍വ്വം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ഒഴിവാക്കുകയായിരുന്നു എന്നാണ് ആക്ഷേപം.  ജോസ് കെ മാണി വിഭാഗക്കാരുടെ  പ്രതികാര രാഷ്ട്രീയമാണ് ഇതിന് പിന്നില്‍ എന്ന് വാര്‍ഡ് മെമ്പര്‍ റീത്താമ്മ ജോര്‍ജ് പറഞ്ഞു.




Post a Comment

0 Comments