കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുനാളും, ഊട്ടുനേര്‍ച്ചയും ഞായറാഴ്ച നടക്കും. വൈകുന്നേരം 4.30 ന് വിശുദ്ധ കുര്‍ബാനയ്ക്ക് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ ജോസ് വള്ളോംപുരയിടം കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധന്റെ തിരുസ്വരൂപവുമായി പഴയ പള്ളിയിലേക്കു പ്രദക്ഷിണത്തിന് ശേഷം നടക്കുന്ന ഊട്ട് നേര്‍ച്ചയുടെ വെഞ്ചരിപ്പിന് വലിയപള്ളി വികാരി ഫാ അബ്രഹാം പറമ്പേട്ട് കാര്‍മികത്വം വഹിക്കും. പഴയപള്ളി അങ്കണത്തിലാണ് ഊട്ട് നേര്‍ച്ച വിതരണം നടക്കുക. തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ മാത്യു ചന്ദ്രന്‍കുന്നേല്‍ അറിയിച്ചു. സഹവികാരിമാരായ ഫാ മാത്യു അമ്പഴത്തുങ്കല്‍, ഫാ ബിനോയി കിഴക്കേപ്പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.





0 Comments