കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തു പള്ളിയില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ മരണതിരുനാള്‍ ആചരണവും ഊട്ടുനേര്‍ച്ചയും നടന്നു. മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ജോസ് വള്ളോംപുരയിടത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെ തിരുകര്‍മങ്ങളാരംഭിച്ചു. തുടര്‍ന്ന് പഴയ പള്ളിയിലേക്കു നടന്ന പ്രദക്ഷിണത്തില്‍ ജോസഫ് നാമധാരികള്‍ വിശുദ്ധന്റെ തിരുസ്വരൂപം സംവഹിച്ചു. പള്ളിയങ്കണത്തില്‍ പ്രദക്ഷിണം സമാപിച്ച ശേഷം നടന്ന ഊട്ട് നേര്‍ച്ചയുടെ വെഞ്ചരിപ്പ് വലിയപള്ളി വികാരി ഫാ അബ്രഹാം പറമ്പേട്ട് നിര്‍വഹിച്ചു. നാലായിരത്തോളം വിശ്വാസികള്‍ തിരുകര്‍മങ്ങളില്‍ പങ്കെടുത്തു. പഴയ പള്ളിയങ്കണത്തിലാണ് ഊട്ട് നേര്‍ച്ച വിതരണം നടന്നത്. തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് ഫാ മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ മാത്യു അമ്പഴത്തുങ്കല്‍, ഫാ ബിനോയി കിഴക്കേപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments