വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും 2 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ പത്തില്‍ വീട്ടില്‍ പവിശങ്കര്‍ (29) എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2022-ല്‍ പേരൂര്‍ സ്വദേശിയായ യുവാവില്‍ നിന്നും പോളണ്ടില്‍ ഡ്രൈവര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന് ജോലി നല്‍കാതെയും, വാങ്ങിയ പണം തിരികെ നല്‍കാതെയും ഇയാള്‍ കബളിപ്പിച്ച് നടക്കുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ എന്നീ സ്റ്റേഷനുകളില്‍ കഞ്ചാവ്, അടിപിടി തുടങ്ങിയ കേസുകള്‍ നിലവിലുണ്ട് ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ സുധീ കെ. സത്യപാലന്‍, മാര്‍ട്ടിന്‍ അലക്‌സ്, സി.പി.ഓ പ്രവീനോ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയില്‍ ഹാജരാക്കി.





0 Comments