Breaking...

9/recent/ticker-posts

Header Ads Widget

കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപന സമ്മേളനവും, സ്‌കൂള്‍ വാര്‍ഷികവും, യാത്രയയപ്പും



കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപന സമ്മേളനവും, സ്‌കൂള്‍ വാര്‍ഷികവും, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിന്‍സിയുടെ യാത്രയയപ്പും നടന്നു.  ശതാബ്ദി ആഘോഷ സമാപന സമ്മേളനം പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.  തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ജോസഫ് മണ്ണനാല്‍  അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ്  മാനേജര്‍ ഫാദര്‍ ജീമോന്‍ പനച്ചിക്കല്‍ കരോട്ട് , റവ ഡോക്ടര്‍ മാത്യു പായിക്കാട്ട്,  സിസ്റ്റര്‍ അലീന ഞാറക്കാട്ടില്‍, ഡോക്ടര്‍ ജോബി കെ ജോസ്, റവ ഡോക്ടര്‍ എബ്രഹാം വെട്ടിയാങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ ജാന്‍സി ബാബു,  ജില്ലാ പഞ്ചായത്തംഗം രാധ വി നായര്‍,  ബ്ലോക് പഞ്ചായത്തംഗം ജോബി ജോമി, പഞ്ചായത്തംഗം മാത്തുക്കുട്ടി ഞായര്‍കുളം, എ.ഇ.ഒ ഷൈല സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ലിസ്സ ഇഞ്ചി കുഴിയില്‍,  ജ്യോതിസ് സെബാസ്റ്റ്യന്‍, ഡെയ്‌സ റോസ് ഡോണി, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിന്‍സിക്ക് മൊമെന്റോ നല്‍കി. പൊതുസമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കരോക്കെ ഗാനമേളയും നടത്തപ്പെട്ടു.




Post a Comment

0 Comments