കാണക്കാരി ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തെ കരട് ബജറ്റ് അവതരിപ്പിച്ചു. 23.8 കോടി വരവും 22.93 കോടി രൂപ ചിലവും 14.37 ലക്ഷംരൂപ നീക്കിയിരിപ്പും ഉള്ള ബജറ്റ് ആണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പഴയപുരയ്ക്കല്‍ അവതരിപ്പിച്ചത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ബജറ്റ് അവതരണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക് അധ്യക്ഷയായിരുന്നു. കാര്‍ഷിക മേഖലയ്ക്കും കുടിവെള്ള പദ്ധതികള്‍ക്കും പാര്‍പ്പിട പദ്ധതികള്‍ക്കും ആണ് ബജറ്റ് പ്രാമുഖ്യം നല്‍കുന്നത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാധ്യമായ വികസനവും ക്ഷേമ പദ്ധതികളും നടപ്പിലാക്കുവാനും ബജറ്റിലൂടെ ശ്രമം നടത്തിയിട്ടുണ്ട്. ഭരണ പ്രതിപക്ഷ കക്ഷികള്‍ പുതിയ ബജറ്റിനെ സ്വാഗതം ചെയ്തു.


.webp)


0 Comments