വിഷുവെത്താന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ നാടെങ്ങും പൂത്തുലയുന്ന കണിക്കൊന്നകള്‍ വര്‍ണ്ണക്കാഴ്ചയൊരുക്കുന്നു. കടുത്ത വേനല്‍ചൂടിനൊപ്പം കണിക്കൊന്നകള്‍ പൂത്തുലയാന്‍ തുടങ്ങിയിരുന്നു. ഏറ്റുമാനൂര്‍ അതിരമ്പുഴ റോഡില്‍ കോടതി പടിയിലേക്കുള്ള പ്രവേശന കവാടത്തില്‍ ഇലകള്‍ കാണാന്‍ ഇല്ലാത്ത വിധമാണ് കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കുന്നത്. മേട മാസത്തിലെ വിഷുവിനെ വരവേല്‍ക്കുവാന്‍ ഇക്കുറി കണിക്കൊന്നകള്‍ക്ക് പഞ്ഞമുണ്ടാവില്ല എന്നാണ് പ്രതീക്ഷ. ഇത്തവണ വിഷുക്കണി ഒരുക്കുവാന്‍ കണിക്കൊന്നകള്‍ ആവശ്യത്തിന് ലഭിക്കുമെന്ന പ്രതീക്ഷയാണുളളത്. വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത് ഗതകാല സ്മരണകള്‍ മനസ്സിലുണര്‍ത്തുന്ന കാഴ്ചയാണ്.





0 Comments