പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി അയര്‍ക്കുന്നം പഞ്ചായത്ത് 2015-16 വര്‍ഷത്തില്‍ ആരംഭിച്ച കരാട്ടെ പരിശീലനപരിപാടി മുടക്കമില്ലാതെ തുടരുകയാണ്. 2022-23 വര്‍ഷത്തെ പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ബെല്‍റ്റ് അവാര്‍ഡിങ്ങും പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ ലാല്‍സി പി മാത്യു മുഖ്യ പ്രഭാഷണം നടത്തി. കെ.സി ഐപ്പ് ,അരവിന്ദ് വി, ജോണി കുര്യന്‍, റ്റോംസി ജോസഫ്, സെക്രട്ടറി ഹരീഷ് കുമാര്‍, സജിനിമോള്‍ ജി വിവിധ ഗ്രാമ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കരാട്ടെ പരിശീലകരായ അനൂപ് കെ ജോണ്‍, കെ.ജി സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.പെണ്‍ സുരക്ഷയ്ക്കായി തുടര്‍ച്ചയായി കരാട്ടെ പരിശീലനപരിപാടി നടത്തുന്ന അയര്‍ക്കുന്നം പഞ്ചായത്തില്‍ ഈ വര്‍ഷം 150 ഓളം കുട്ടികളാണ് പരിശിലനം നേടിയത്.





0 Comments