Breaking...

9/recent/ticker-posts

Header Ads Widget

കരാട്ടെ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.



ഏറ്റുമാനൂര്‍ നഗരസഭ നടപ്പിലാക്കിയ കരാട്ടെ പരിശീലന പരിപാടിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പേരൂര്‍ ജെബിഎല്‍പി സ്‌കൂളില്‍ നിന്നും  39 വിദ്യാര്‍ത്ഥികളും പുന്നത്തറ ഗവണ്‍മെന്റ് യൂ പി സ്‌കൂളില്‍ നിന്നും 31 വിദ്യാര്‍ത്ഥികളും ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ടിടിഐയില്‍ നിന്നും 30 വിദ്യാര്‍ത്ഥികളുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. 2 ലക്ഷം രൂപയുടെ പ്രോജക്ട് ആണ് നഗരസഭ നടപ്പിലാക്കിയത്.  പരിശീലകരായ സണ്‍സായി  ടിറ്റോ കെ  സണ്ണി, സൂര്യകിരണ്‍, വിഷ്ണു വിനോദ് എന്നവരാണ് പരിശീലനം നല്‍കിയത്. 25 ക്ലാസുകളിലൂടെ 25 മണിക്കൂര്‍ പരിശീലനമാണ് നല്‍കിയത്. പരിശീലനത്തില്‍  യെല്ലോ ബെല്‍റ്റിന്റെയും സര്‍ട്ടിഫിക്കറ്റിന്റെയും വിതരണം ജെഎസ്‌കെ കേരള ചീഫ് സന്‍സായി വിനോദ് മാത്യു വയല നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് സ്‌കൂളില്‍ ചേര്‍ന്ന യോഗം നഗരസഭാ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എസ് ബീന അധ്യക്ഷ ആയിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആന്‍സമ്മ ജോസഫ്, സെന്‍സായി മിന്റു തോമസ്, ജെഎസ്‌കെ ഇന്ത്യയുടെ സീനിയര്‍ ഇന്‍സ്ട്രക്ട്ര്‍ സെന്‍സായി ജിജോ കാട്ടുപ്പാറ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments