കവീക്കുന്ന് സെന്റ്. എഫ്രേംസ് യു.പി. സ്‌കൂളിന്റെ 99-ാമത് വാര്‍ഷിക ആഘോഷങ്ങളുടെയും, ശതാബ്ദി ആഘോഷ പരിപാടികളുടെയും ഉദ്ഘാടനം നടന്നു. 99-ാംവാര്‍ഷിക ആഘോഷത്തിന്റെ ഉദ്ഘാടനം പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയും, ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറവും നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സെലീന കെ.എ. സ്വാഗതമാശംസിച്ചു. സമ്മേളനത്തില്‍ പാലാ എ.ഇ.ഒ. ശ്രീകല കെ.ബി. മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസഫ് വടകര അദ്ധ്യക്ഷനായിരുന്നു.. പാലാ മുന്‍സിപ്പല്‍ കൗണ്‍സിലേഴ്‌സ് ജോസ് ജെ. ചീരാംകുഴി, ബൈജു കൊല്ലം പറമ്പില്‍, സിജി ടോണി തോട്ടത്തില്‍ എന്നിവരും മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആന്റണി മാളിയേക്കലും, പാലാ കാര്‍മ്മല്‍ ഹോസ്പിറ്റല്‍ ഫിസിഷ്യന്‍ ഡോ. തോമസ് ജോസഫ് പൊരുന്നോലിലും, പി.ടി.എ. പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ്ജ് ചാത്തനാട്ടുകുന്നേല്‍, സ്റ്റാഫ് സെക്രട്ടറി ജിനോ ജോര്‍ജ്ജ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. ബിഷപ്പ് മാര്‍ ജോസഫ് മുകാല സ്‌കോളാര്‍ഷിപ്പ് വിതരണം നടത്തി. സമ്മേളനത്തെ തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.





0 Comments