Breaking...

9/recent/ticker-posts

Header Ads Widget

തണ്ണീര്‍പന്തല്‍ ഒരുക്കി.



കടുത്തുരുത്തി റീജിയണല്‍   സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തിയില്‍ തണ്ണീര്‍പന്തല്‍ ഒരുക്കി. സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നിര്‍ദ്ദേശാനുസരണം കടുത്തുരുത്തി ഹെഢാഫീസിനു മുന്‍ വശത്ത് ആണ് തണ്ണീര്‍പന്തല്‍ ഒരുക്കിയത് . ഇവിടെ  നിന്നും സംഭാരം, കുടിവെളളം എന്നിവ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കും . തണ്ണീര്‍പന്തലിന്റെ ഉദ്ഘാടനം കടുത്തുരുത്തി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി. സുനിലും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സൈനമ്മ സാജുവും  ചേര്‍ന്ന് നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments