കേരള കര്‍ഷയൂണിയന്‍ ബി യുടെ പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ പടിക്കല്‍ സായാഹ്ന ധര്‍ണ നടത്തി. വര്‍ദ്ധിപ്പിച്ച പാചകവാതകവില പിന്‍വലിക്കണമെന്നും, റബറിന് താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധര്‍ണ്ണ. നിയോജകമണ്ഡലം പ്രസിഡന്റ് ഫെനില്‍ തോമസ് അധ്യക്ഷനായിരുന്നു. കര്‍ഷ യൂണിയന്‍ ജില്ലാ പ്രസിഡന്റ് റോബിന്‍ പന്തലുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ഹരിപ്രസാദ് പാലാ മുഖ്യ പ്രഭാഷണം നടത്തി . പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സാജന്‍ ആലക്കളം, സംസ്ഥാന ജോ. സെക്രട്ടറി ഔസേപ്പച്ചന്‍ ഓടയ്ക്കല്‍, ജോസുകുട്ടി പാഴുകുന്നേല്‍, ബിജോയ് വരിക്കനെല്ലിക്കല്‍, ജിജോ മൂഴയില്‍, പ്രശാന്ത് നന്ദകുമാര്‍, മനോജ് മാഞ്ചേരി, അനൂപ് ജി, ഫെമില്‍ തോമസ്, സുരേഷ് ചെത്തിമറ്റം, തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments