കേരള കോണ്‍ഗ്രസിന്റെ പേര് ഉപയോഗിച്ച് എല്‍ ഡി എഫ് മന്ത്രിസഭയില്‍ ഭാഗമായിരിക്കുന്നവര്‍, സര്‍ക്കാര്‍ നടത്തുന്ന കര്‍ഷക വഞ്ചനയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും കര്‍ഷകരോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഭരണം വലിച്ചെറിയാന്‍ തയാറാകണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.കേരള കോണ്‍ഗ്രസ്പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വഞ്ചനക്കും വിലക്കയറ്റത്തിനുമെതിരെ മുണ്ടക്കയത്ത് നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി കര്‍ഷകരെയും പാവപ്പെട്ടവരെയും വഞ്ചിക്കുകയാണെന്നും അദ്ധേഹം കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് മജു പുളിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സാബു പ്ലാത്തോട്ടം, സോണി തോമസ്, മറിയാമ്മ ജോസഫ്, ജില്ലാ സെക്രട്ടറിമാരായ ജിജി നിക്കോളാസ്, എം വി വര്‍ക്കി, ജോജി വാളിപ്ലാക്കല്‍, സുജിത്ത് കുറ്റിക്കാട്ട്, മേഴ്‌സി മാത്യു, മാത്യു ജോസഫ് പാറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments