Breaking...

9/recent/ticker-posts

Header Ads Widget

പ്രീതാ ബാലകൃഷ്ണനെ ആദരിച്ചു



തിരുവാതിരകളിയില്‍ ഈ വര്‍ഷത്തെ സംസ്ഥാന ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്  കരസ്ഥമാക്കിയ പ്രീതാ ബാലകൃഷ്ണനെ കിടങ്ങൂര്‍  എന്‍എസ്എസ്  വനിതാ സമാജം ആദരിച്ചു. സമാജം പ്രസിഡന്റ് ലളിതാ മോഹന്‍ദാസ് , സമാജം കമ്മറ്റി അംഗം രാധ.പി.നായര്‍ , കരയോഗം പ്രസിഡന്റ് അജിതകുമാരന്‍ നായര്‍ , സമാജം  സെക്രട്ടറി നീതു സതീഷ്  തുടങ്ങിയവര്‍ ചേര്‍ന്ന് ആദരവര്‍പ്പിച്ചു. പരിപാടിയില്‍ പ്രീത ബാലകൃഷ്ണന്‍ വനിതാ ദിനസന്ദേശം നല്‍കി.   ചെറുപ്പംമുതല്‍ നൃത്തവും തിരുവാതിരകളിയും പരിശീലിച്ച പ്രീത അഞ്ചുവയസ്സുമുതല്‍ കഥകളി അഭ്യസിക്കാനും തുടങ്ങിയിരുന്നു. കിടങ്ങൂരില്‍ കലാ സാംസ്‌കാരിക രംഗത്ത് ചെറുപ്പം മുതല്‍ സജീവമായിരുന്ന പ്രീത സ്‌കൂള്‍ കലോത്സവങ്ങളിലും മറ്റും മത്സരങ്ങളിലും പങ്കെടുത്ത സംസ്ഥാന തലത്തില്‍ വരെ വിജയം കൈവരിച്ചിട്ടുണ്ട്. തിരുവാതിരകളി രംഗത്ത് ഇന്ന് ശ്രദ്ധേയമായ കലാകാരി കളില്‍ ഒരാളാണ്  പ്രീത ബാലകൃഷ്ണന്‍.




Post a Comment

0 Comments