കത്തുന്ന വെയിലിന്റെ കാഠിന്യത്തില്‍ തളരുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് കിടങ്ങൂരില്‍ തണ്ണീര്‍ പന്തല്‍ പ്രവര്‍ത്തനമാരംഭിച്ചു. കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് തണ്ണീര്‍ പന്തലിലൂടെ ശീതള പാനീയങ്ങള്‍ നല്‍കുന്നത്. സഹകരണ ബാങ്കിന്റെ ടൗണ്‍ ബ്രാഞ്ചിനോടു ചേര്‍ന്ന് തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം പ്രസിദ്ധന്റ് ജി വിശ്വനാഥന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യുവിന് സംഭാരം നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ഇ.എം ബിനു, വിനോദ് ബി, ജോമോന്‍ കെ.സി, എം ദിലീപ് കുമാര്‍, പി.കെ തോമസ്, സെക്രട്ടറി ശ്രീജ ബി വിജയന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു. വേനല്‍ ചൂടേറ്റ് വലയുന്നവര്‍ക്ക് സംഭാരവും, നാരങ്ങാ വെള്ളവും, തണ്ണിമത്തനും സഹകരണ ബാങ്കിന്റെ തണ്ണീര്‍ പന്തലില്‍ നിന്നും ലഭിക്കും.





0 Comments