കുറവിലങ്ങാട്, കടപ്ലാമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡില്‍ കോടിക്കുളം കലുങ്ക് അപകടാവസ്ഥയില്‍. ഏതുസമയവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ് കലുങ്ക്. ഇതുവഴി ഭാരവാഹനങ്ങള്‍ അടക്കമുള്ളവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ പോവുകയാണ് ഈ പ്രധാന റോഡ്.കലുങ്കിന്റെ അടിക്കെട്ടുകള്‍ എല്ലാം ഇളകിയ നിലയിലാണ്. ദിനംപ്രതി 100 കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കാളികാവ് ക്ഷേത്രം, വയല പള്ളി, വയലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്തേണ്ട വഴിയിലെ കലുങ്ക് ആണ് തകര്‍ന്നു കിടക്കുന്നത്.





0 Comments