വിപുലമായ ആഘോഷങ്ങളോടെ കൊടുങ്ങൂര്‍ പൂരം മാര്‍ച്ച് 26 നു കൊടിയേറും. ഉത്സവത്തിനായി ഉള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ എത്തി. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു വേണ്ടി സ്ഥലം എം എല്‍ എ യും, ചീഫ് വിപ്പുമായ ഡോ എന്‍ ജയരാജജിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ക്ഷേത്ര സന്നിധിയില്‍ നടന്നു. പൂരത്തിന്റെ തിരക്ക് കണക്കില്‍ എടുത്തു കൊടുങ്ങൂരിനെ പ്രത്യേക ഉത്സവമേഖല ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡോ എന്‍ ജയരാജ് യോഗത്തില്‍ വ്യക്തമാക്കി. പ്രത്യേക ഉത്സവ മേഖലയായി പ്രഖ്യാപിക്കണം എന്ന് വാഴൂര്‍ ഗ്രാമം പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടുണ്ട് എന്ന് പ്രസിഡന്റ് വി.പി റജി അറിയിച്ചു. ഉത്സവത്തോട് അനുബന്ധിച്ചു വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട മുന്‍ കരുതലും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. ഏപ്രില്‍ നാലിനു ആറാട്ടടെ ആണ് മേജര്‍ കൊടുങ്ങൂര്‍ ദേവി ക്ഷേത്രത്തിലെ ഉത്സവം സമാപിക്കുക.


.webp)


0 Comments