കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന തരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ സ്റ്റേഷനില്‍ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പി.കെ കൃഷ്ണദാസും, ബോര്‍ഡ് അംഗങ്ങളും സീനിയര്‍ റെയില്‍വേ ഉദ്യോഗസ്ഥരും വിലയിരുത്തി. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, നേതാക്കളായ എന്‍ ഹരി, എസ് രതീഷ്, ടി.എന്‍ ഹരികുമാര്‍, കെ.പി ഭുവനേഷ്, അഖില്‍ രവീന്ദ്രന്‍, സോബിന്‍ ലാല്‍, ശ്രീജിത്ത് കൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍ മൂലേടം, കെ ശങ്കരന്‍, അനില്‍കുമാര്‍ ടി.ആര്‍, വിനു ആര്‍ മോഹന്‍, ബിജുകുമാര്‍ പി.എസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.





0 Comments