രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ അവര്‍ക്കൊപ്പം നിന്നത് സിപിഐഎം മാത്രമാണെന്ന് ഡോ. കെ ടീ ജലീല്‍ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും വിഭാഗത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു രാഷ്ട്രത്തിനും മുന്നേറുക സാധ്യമല്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പുറത്താക്കി ഇന്ത്യയെ മതരാഷ്ട്രം ആക്കാം എന്നത് ആര്‍എസ്എസിന്റെ ഒരു ഭ്രാന്തന്‍ സ്വപ്നമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മതത്തിനും എതിരല്ലെന്നും മതങ്ങളിലെ അന്ധവിശ്വാസങ്ങളെ മാത്രമാണ് എതിര്‍ക്കുന്നതെന്നും പരിഷ്‌കരണ വാദികള്‍ ചെയ്തത് ഇതുതന്നെയാണെന്നും കെ ടി ജലീല്‍ പറഞ്ഞു.





0 Comments