അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ വനിതാദിനാഘോഷത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടത്തിയ ഫുഡ് ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ഉദ്ഘാടനം ചെയ്തു. വീടുകളില്‍ സ്വന്തമായി നിര്‍മ്മിച്ച ഭക്ഷ്യോത്പന്നങ്ങളാണ് ഫെസ്റ്റില്‍ വില്‍പ്പന നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫസീന സുധീര്‍, മെമ്പര്‍മാരായ ബേബിനാസ് അജാസ്, അമൃത റോയ്, ഐസി സാജന്‍, ഷിമി സജി, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷെബീന നിസാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന സണ്ണി, അസിസ്റ്റന്റ് സെക്രട്ടറി അമ്പിളി കെ, എഡിഎസ്, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 18 കുടുംബശ്രീ യൂണിറ്റുകള്‍ ഫുഡ് ഫെസ്റ്റില്‍ പങ്കെടുത്തു.


.webp)


0 Comments