Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് കൃഷി ഭവനില്‍ ഉദ്യാന കൃഷി പരിശീലന പരിപാടി ബോണ്‍സായി ടെറേറിയം സംഘടിപ്പിച്ചു.



കുറവിലങ്ങാട് കൃഷി ഭവനില്‍ ഉദ്യാന കൃഷി പരിശീലന പരിപാടി  ബോണ്‍സായി, ടെറേറിയം സംഘടിപ്പിച്ചു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആത്മ കോട്ടയത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.  കുറവിലങ്ങാട് കൃഷിഭവന്‍  നടപ്പിലാക്കി വരുന്ന 97 -ാമത്  പരിശീലന  പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ആര്‍. പാര്‍വതി  അദ്ധ്യക്ഷയായിരുന്നു.  ഹോര്‍ട്ടികള്‍ച്ചര്‍ സ്‌പെഷ്യല്‍ പരിശീലകനായ പ്രവീണ്‍ ജോയി പരിശീലനം  ക്ലാസ് നയിച്ചു. പരിപാടികള്‍ക്ക് കൃഷി വകുപ്പ് ജീവനക്കാരായ സാബു ജോര്‍ജ്, ശ്യാം, ഗീത, ജിബി ജോസഫ്, അജിത മോള്‍ ആര്‍, റിറ്റി ജോസഫ്, മണിക്കുട്ടന്‍ എന്നിവര്‍  നേതൃത്വം നല്‍കി.




Post a Comment

0 Comments