മീനച്ചില്‍ പാറപ്പള്ളിയില്‍ കിണറ്റില്‍ വീണ വയോധിക മരിച്ചു. തെക്കേ നെല്ലിയാനിയില്‍ ജനാര്‍ദ്ദനന്‍ നായരുടെ ഭാര്യ പ്രമീള കുമാരി (68) ആണ് മരിച്ചത്.സമീപവാസിയായ കാരക്കല്‍ കുട്ടന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറ്റിലാണ് പ്രമീള കുമാരിയെ കണ്ടെത്തിയത്. പാലായില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ഇവര്‍ മാനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിച്ചു വരികയായിരുന്നു. പാലാ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ്.കെ ബിജുമോന്റെ നേതൃത്വത്തില്‍ ഷാജിമോന്‍, അരുണ്‍ബാബു, പി മനോജ് , എംഎസ് അനീഷ്, രാഹുല്‍, രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി





0 Comments