കിടങ്ങൂര്‍ പഞ്ചായത്തില്‍ ജനജീവിതത്തിന് ഭീഷണിയായി മാറിയ പെരുംതേനീച്ച കൂട്ടത്തെ തുരത്തി. ഒന്‍പതാം വാര്‍ഡ് ഗോവിന്ദപുരത്താണ് പാലമരത്തില്‍ അപകടകാരികളായ പെരുംതേനീച്ച കൂട് കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് മരത്തില്‍ കൂട് കണ്ടത്. സമീപത്ത് വീടുകളുള്ളതിനാല്‍ ഈച്ചകള്‍ ജീവന് ഭീഷണിയാകുമെന്ന് കണ്ടതോടെ പഞ്ചായത്ത് അംഗം സനല്‍കുമാറിന്റെ നേതൃത്വത്തില്‍ ഇവയെ തുരത്തുന്നതില്‍ വിദഗ്ദ്ധനായ പൂഞ്ഞാര്‍ സ്വദേശി ജോഷി മൂഴിയാങ്കലിനെ വിവരം അറിയിക്കുകയായിരുന്നു. വൈകിട്ടോടെ സ്ഥലത്തെത്തിയ ജോഷി പ്രത്യേക മരുന്നുകള്‍ ചേര്‍ത്ത് പുകച്ച് തേനീച്ചകളെ തുരത്തുകയായിരുന്നു. ബിജെപി ജില്ലാ കമ്മറ്റിയംഗം റെജിമോന്‍, പ്രകാശ് എന്നിവരും നേതൃത്വം നല്കി.


.jpg)


0 Comments