കടുത്തുരുത്തി, മാന്നാര്‍ മേജര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് മാന്നാര്‍ ശ്രീകൃഷ്ണ ഭഗവാനെ പ്രകീര്‍ത്തിക്കുന്ന ഭക്തിഗാനം, 'കണികണ്ടുണര്‍ന്നാല്‍' റിലീസ് ചെയ്തു. രാജീവ് മാന്നാര്‍ രചിച്ച്, സംഗീതം നല്‍കി, സംവിധാനം നിര്‍വഹിച്ച ഗാനം ക്ഷേത്ര സന്നിധിയില്‍ വച്ച് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം. തങ്കപ്പനാണ് പുറത്തിറക്കിയത്. ബിഗ് സ്‌ക്രീനില്‍ ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോ പ്രദശനവും നടന്നു. കാര്‍മുകില്‍ വര്‍ണ്ണനെ കണികണ്ടുണര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് പിന്നണി ഗായകന്‍ നിതിന്‍ വിശ്വം ആണ്. മാന്നാര്‍ ക്ഷേത്രത്തിലും, പരിസരങ്ങളിലുമായി പൂര്‍ണ്ണമായി ചിത്രീകരിച്ച ഈ ഗാനത്തിന്റെ ഛായാഗ്രഹണം എബിന്‍ എബ്രഹാം, എഡിറ്റിംഗ് ഷിനു എം. സണ്ണി, കൊറിയോഗ്രഫി രാഹുല്‍ വി.ആര്‍. എന്നിവര്‍ നിര്‍വഹിച്ചു.





0 Comments