കടുത്തുരുത്തി മാന്നാര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ശ്രീകൃഷ്ണസ്വാമിയും ശ്രീ പരമേശ്വരനും തുല്യപ്രാധാനത്തോടെ വിരാജിക്കുന്ന മാന്നാര്‍ മേജര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ചടങ്ങുകള്‍ക്ക് മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി, ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ ഷൈനി ജി, അസിസ്റ്റന്റ് ദേവസം കമ്മീഷണര്‍ മധുഗോപാല്‍, ക്ഷേത്ര ഉപദേശ സമിതി അംഗങ്ങള്‍ എന്നിവരും നൂറുകണക്കിന് ഭക്ത ജനങ്ങളും പങ്കെടുത്തു.





0 Comments