ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് അന്ത്യാഞ്ജലി. സംസ്‌കാരകര്‍മ്മങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉള്‍പ്പെടെ അന്‍പതോളം ബിഷപ്പുമാരും നൂറു കണക്കിന് വൈദികരും പങ്കെടുത്തു. പതിനായിരങ്ങള്‍ അന്തരിച്ച ബിഷപ്പിന് ആദരാഞ്ജലിയര്‍പ്പിച്ചു. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്, മന്ത്രിമാരായ വി.എന്‍ വാസവന്‍, റോഷി അഗസ്റ്റ്യന്‍, ആന്റണി രാജു, ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.





0 Comments