Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ 2023 - 24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.



മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ 2023 - 24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല ദിവാകരന്‍ അവതരിപ്പിച്ചു. 18,89,89,679 രൂപ വരവും 18,72,86,900 രൂപ ചെലവും 17,02,779 രൂപ ബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. മാലിന്യ സംസ്‌കരണ പരിപാടികള്‍ക്ക് ബഡ്ജറ്റില്‍  പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഭവന നിര്‍മ്മാണത്തിനായി 356 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്  ദാരിദ്ര്യ ലഘൂകരണത്തിന് NREGS പദ്ധതിയില്‍ 250 ലക്ഷം രൂപയും കാര്‍ഷിക മേഖലയ്ക്ക് 45 ലക്ഷം രൂപയും ആരോഗ്യമേഖലയ്ക്ക് 40 ലക്ഷം രൂപയും ശുചിത്വ  പരിപാലനത്തിന് 40 ലക്ഷം രൂപയും റോഡ് പദ്ധതികള്‍ക്കായി 200 ലക്ഷം രൂപയും വകയിരുത്തിയിരിക്കുന്നു. കൂടാതെ കുടിവെള്ള പദ്ധതികള്‍ക്കും പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വനിത, ശിശു, വയോജന സഹായ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നു.  പഞ്ചായത്തിന്റെ എല്ലാമേഖലകളിലും വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച ബജറ്റ് ആണ് വൈസ് പ്രസിഡന്റ് നിര്‍മ്മല ദിവാകരന്‍ അവതരിപ്പിച്ചത്.ബഡ്ജറ്റ് അവതരണ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍, ബ്ലോക്ക് പഞ്ചായത്തംഗം രാമചന്ദ്രന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷ രാജു എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments