ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് മരങ്ങാട്ടുപിള്ളിയില്‍ ബോധവത്കരണ റാലിയും, സെമിനാറും സംഘടിപ്പിച്ചു. മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും SME നഴ്‌സിംഗ് സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്ഷയരോഗ ദിനാചരണ പരിപാടികള്‍ നടന്നത് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ നിന്നുമാരംഭിച്ച റാലി വൈസ് പ്രസിഡന്റ് നിര്‍മല ദിവാകരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ക്ഷയരോഗ പ്രതിരോധ സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് നഴ്‌സിംഗ് കോളജ് വിദ്യാര്‍ത്ഥിനികള്‍ റാലിയില്‍ പങ്കു ചേര്‍ന്നത്. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബും, സ്‌കിറ്റും ശ്രദ്ധയാകര്‍ഷിച്ചു. റാലിയെ തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഡോ സാം സാവിയോ ക്ഷയരോഗ ബോധവത്കരണ സന്ദേശം നല്‍കി. ഡോ സോണിയ സെമിനാര്‍ നയിച്ചു. ജനപ്രതിനിധികളും ആരോഗ്യ വകുപ്പധികൃതരും പങ്കെടുത്തു.





0 Comments