പാലാ മരിയാസദനം തയാറാക്കിയ പുനരധിവാസ കേന്ദ്രം ''തലചായ്ക്കാനൊരിടം'' ബുധനാഴ്ച മുത്തോലി പന്തത്തലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചിരിപ്പ് കര്‍മ്മവും ഡോ. ടോണി തോമസ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുമെന്ന് മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓരോ പഞ്ചായത്തുകളിലും അനാഥരെ സംരക്ഷിക്കുന്നതിനായി പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കുക എന്നതിന്റെ ആദ്യപടിയായാണ് ഇരുപതുപേര്‍ക്കായുള്ള ''തലചായ്ക്കാനൊരിടം'' പ്രോജക്ട് പന്തത്തലയില്‍ ആരംഭിക്കുന്നത്. മൂന്ന് മണിക്ക് ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി. മീനാഭവന്‍ അദ്ധ്യക്ഷത വഹിക്കും. ഫാ. ഇമ്മാനുവല്‍ കൊട്ടാരത്തില്‍, ഫാ തോമസ് തോട്ടുങ്കല്‍, പഞ്ചായത്ത് അംഗം ഇമ്മാനുവല്‍ പനയ്ക്കല്‍, സ്റ്റീഫന്‍ ജോസഫ്, ഷാജി ഓസ്റ്റിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. തോമസ് മാത്യു, റ്റിസണ്‍ മാത്യു, നിഖില്‍ സെബാസ്റ്റ്യന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments