Breaking...

9/recent/ticker-posts

Header Ads Widget

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം



എം.സി റോഡില്‍ കാരിത്താസ് ജംഗ്ഷനില്‍ നിര്‍മ്മിച്ച  ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ MP നിര്‍വഹിച്ചു. MP-യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 11 ലക്ഷത്തി അമ്പതിനായിരം രൂപ ചെലവിലാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത്. ചടങ്ങില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജന്‍ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെയിംസ് കുര്യന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിബിഷ്, വിജി ഫ്രാന്‍സിസ്, കോട്ടയം ആര്‍ടിഒ ഹരികൃഷ്ണന്‍, ഡോക്ടര്‍ എ ജോസ് അരീക്കാട്ടില്‍, ജോസ് ഇടവഴിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാഷ്ട്രപിതാവിന്റെയും ഭരണഘടനാ ശില്പിയുടെയും ഫോട്ടോകള്‍, കേരളത്തനിമയുടെസാംസ്‌കാരിക പശ്ചാത്തലങ്ങള്‍ എന്നിവയാല്‍ അലംകൃതമാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം. മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടുകൂടി കാരിത്താസ് ജംഗ്ഷനില്‍ ഉണ്ടാവുന്ന ഗതാഗത തടസ്സം പരിഹരിക്കുന്നതിനും പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മ്മാണം സഹായകമാകും.




Post a Comment

0 Comments