Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ പണിമുടക്കും



ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജില്‍  വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ പണിമുടക്കും. ഡോക്ടര്‍മാരുടെ വിവിധ സംഘടനാ ഭാരവാഹികളാണ് സമര പ്രഖ്യാപനം അറിയിച്ചത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും ആശുപത്രി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിനുമെതിരെയാണ് ഒ പി ബഹിഷ്‌കരിച്ചു കൊണ്ടുള്ള സമരം.

രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് സമരം. അത്യാഹിത വിഭാഗം, എമര്‍ജന്‍സി ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ട്രാന്‍സ് പ്ലാന്റ് സര്‍ജറികള്‍ എന്നിവയെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 30-ഓളം സംഘടനകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ വിവിധ സംഘടനാ ഭാരവാഹികളായ ഡോ ബിന്ദു സജിത്, ഡോ ഹരിശങ്കര്‍, ഡോ. റ്റിനു രവി എബ്രഹാം എന്നിവര്‍ അറിയിച്ചു.




Post a Comment

0 Comments