Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാറ്റിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണമെന്ന് നദീ പഠന സമിതി



മീനച്ചിലാറ്റിലെ  ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണമെന്ന് നദീ പഠന സമിതി ആവശ്യപ്പെട്ടു. നദീസംരക്ഷണ നിയമങ്ങള്‍, മാര്‍ഗരേഖകള്‍, നിയമവാഴ്ച, എന്നിവയെല്ലാം  അവഗണിച്ച്  ദുരന്തനിവാരണ നിയമം  ദുരുപയോഗം  ചെയ്യുന്നതു നദീഘടനയെ  തകര്‍ക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍  ഉടനടി  നിര്‍ത്തി വയ്ക്കണമെന്ന്  നദീ പഠന സമിതി  ആവശ്യപ്പെട്ടു.  മീനച്ചിലാറിന്റെ  അടിത്തട്ടിന്  വേമ്പനാട്ടു  കായല്‍ നിരപ്പില്‍ നിന്ന്  ക്രമമായി  ഉണ്ടായിരിക്കേണ്ട  ഉയര്‍ച്ച,  തീരങ്ങളുടെ ഭദ്രത,  ആറ്റു പൊന്തകളുടെയും തീര സസ്യങ്ങളുടെയും  നിലനില്‍പ്,  മത്സ്യങ്ങളുടെയും  ജലജീവികളുടെയും  ആവാസവ്യവസ്ഥ  എന്നിവയ്‌ക്കെല്ലാം  നാശം വരുത്തുന്ന അനധികൃത ഖനനം നടത്തി കൂട്ടിയിരിക്കുന്ന 13356 ഘനമീറ്റര്‍  മണല്‍ ലേലവും  നിര്‍ത്തി വെക്കണം.  മീനച്ചിലാറിന്റെയും  വേമ്പനാട്ടു കായലിന്റെയും  സംരക്ഷണം ഉറപ്പു വരുത്തുന്നതിനുള്ള  ജനപ്രതിനിധികളുടെയും  പരിസ്ഥിതി പ്രവര്‍ത്തകരുടെയും  കൂട്ടായ്മയുടെ  ആഭിമുഖ്യത്തില്‍ നടത്തിയ നദീ സംരക്ഷണ  പഠനയാത്രാ  സംഘമാണ്  ഈ  ആവശ്യമുന്നയിച്ചത്.  മീനച്ചിലാറ്റില്‍ പഠനയാത്ര നടത്തി റിപ്പോര്‍ട്ട്  പൂര്‍ത്തികരിച്ച്  അധികൃതര്‍ക്ക്  സമര്‍പ്പിക്കും.   പ്രളയകാലത്ത്  വേമ്പനാട്ടു  കായലിന്  ജലം  ഉള്‍ക്കൊള്ളാനുള്ള  ശേഷി  കുറയുന്നതും  പഠനവിഷയമായതായി കമ്മിറ്റി അംഗങ്ങള്‍ വിശദീകരിച്ചു. നദിയിലെ  കുടിവെള്ള പദ്ധതികളില്‍ കായലിലെ ഉപ്പു വെള്ളം ഒഴുകിക്കയറാതെ  ജലവിന്യാസത്തെയും  ഘടനകളെയും  സമഗ്രതയില്‍  സമീപിക്കണമെന്നും  പഠനസംഘം  ആവശ്യപ്പെട്ടു.   കോട്ടയം  നഗരസഭാംഗങ്ങളായ  സാബു മാത്യു, ലിസി കുര്യന്‍,  ഏറ്റുമാനൂര്‍  നഗരസഭാംഗം  സിന്ധു  കറത്തേടത്ത്,  പരിസ്ഥിതി  പ്രവര്‍ത്തകരായ  ജി. ശ്രീകുമാര്‍,  അരവിന്ദാക്ഷന്‍ നായര്‍,കെ.ജെ.ജോസഫ്, പോള്‍സണ്‍, ശ്രീജിത്ത്,  അന്‍സാരി,സുധീഷ്  ഉമ്പുക്കാട്ട്, വര്‍ഗീസ് കുരുവിള, ജോജി മാലിയില്‍, രാജേഷ് കുമാര്‍,  സജി.  വി.സി.   എന്നിവര്‍  പഠന യാത്രയ്ക്ക്  നേതൃത്വം  നല്‍കി.




Post a Comment

0 Comments